Thursday, January 5, 2012

കടല്‍

മനസ് കടലാകുന്നു
ഇളകി മറഞ്ഞു ആര്‍ത്തു വിളിച്ചു
വേലിയേറ്റവും വേലിയിറക്കവും വന്നു പോയി
കടല്‍ പാമ്പുകള്‍ വിഷം ചീറ്റി വെളുത്ത പകലിലേക്ക്
രക്ഷപെടാന്‍ കുതരുന്നു
വാല്‍ തുമ്പുകള്‍  കേട്ടിയിടപ്പെട്ടവ ....
രേതസ്സ് മണക്കുന്ന കുംഭങ്ങളില്‍
രക്തം വഹിച്ചു മത്സ്യ കന്യക
കാമം വമിക്കുന്ന ചുണ്ട് കൊണ്ട്
അവള്‍ അത് ഇടയ്ക്കിടയ്ക്ക് മോന്തുന്നു
കരയിലെ മണല്‍ തരികളെ കാര്‍ന്നു കാര്‍ന്നു
കൊതി മാറാതെ വീണ്ടും വായ പിളര്ത്തുന്ന തിരമാലകള്‍
എന്നാണീ തിരയോന്നടങ്ങുക
തിരയടങ്ങിയ കടല്‍ പൊത്തിലേക്ക്
തല വലിക്കുന്ന സര്‍പ്പമാണ്
വീണ്ടും പുറത്തു വരാന്‍
മുങ്ങുന്ന സൂര്യന് മേഘപടലങ്ങള്‍ കൊണ്ട്
മാരാലയിടുന്ന സന്ധ്യക്ക്
അത് വീണ്ടും പുറത്തു വരും
നിന്നെ മുന്നില്‍ നിര്‍ത്തി എന്നോട് യുദ്ധം ചെയ്യാന്‍
ചിലപ്പോള്‍ ഞാന്‍ തോറ്റു പോകും
ആയിരം ശരങ്ങളില്‍ താങ്ങി നിന്നു
ഞാന്‍ നിന്നോടന്നു യാത്ര പറയും....






No comments: