Saturday, March 20, 2010

അപരിചിത

കണ്ടുമുട്ടില്ലെന്നു വാക്ക് പറഞ്ഞു മഞ്ഞു പോയ കാലത്തിന്റെ
ഇങ്ങേ അറ്റത് നിന്ന് ഇന്ന് ഞാന്‍ വെറുതെ നോക്കി നിന്നു
കണ്ടത് നിറഞ്ഞ ശൂന്യതയും കതാപ്പിക്കുന്ന നിശബ്ദതയും
ആ നിശബ്ദതയില്‍ നിന്റെ ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു
ശൂന്യതയില്‍ എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു


ഇവിടെ ഇന്ന് അത്യുഷ്ണമാണ്
എന്റെ വഴികള്‍ വിണ്ടു കീറിയിരിക്കുന്നു
നിന്റെ വഴിയില്‍ നീ മറവിയുടെ പട്ടുമെത്ത വിരിച്ചിരിക്കുന്നു
പക്ഷെ ഞാനിന്നു വരണ്ടുണങ്ങിയ എന്റെ വഴികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
എനിക്കൊരിക്കലും നിന്റെ വഴിയിലൂടെ നടക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തിരിച്ചരിഞ്ഞതുകൊണ്ടാവം

ഞാനിന്നു നിന്റെ വാതില്‍ പടിയോളം വന്നു
ഞാന്‍ നിന്റെ ലോകത്ത് ഇന്ന് അപരിചിതനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകി
നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ആ പഴയ മന്ദഹാസം ആയിരുന്നില്ല
ഒരു വിഠിയോടു തോന്നുന്ന പരിഹാസം
അങ്ങനെ എന്റെ ലോകത്ത് നീയും ഇന്നുമുതല്‍ ഒരു അപരിചിതയാകുന്നു