Thursday, April 19, 2012

അമ്മ

നീയും ഞാനും നടന്നു നീങ്ങുന്ന വിപരീത സമാന്തര പാതകള്‍
എന്നെയും വഹിച്ചു പ്രപഞ്ചത്തിന്റെ ആരംഭത്തിലേക്ക് കുതിക്കുകയാനവ
നീയോ അതിന്റെ ഒടുക്കത്തിലെക്കും
എന്റെ ജീവന്‍ പിറന്നത്‌ നിന്നിലേക്കായിരുന്നു
ചെമ്പനീര്‍ പൂവ് പോലെ ചുമന്ന ഒരു ജീവന്‍
അതിലെ പനിനീര്‍ തുള്ളികള്‍ നിന്റെ കണ്ണുനീര്‍ ആയിരുന്നു
എന്റെ ചുറ്റും ഇരുട്ടിന്റെ പുതപ്പില്‍
നിന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് നീ നിലാവ് നിറച്ചു
നിന്റെ കൈകളില്‍ തൂങ്ങി നിന്ന് ഞാന്‍
ആ നിലാവില്‍ വെളുത്ത ആകാശത്തെ തൊട്ടു നോക്കി
അതില്‍ തൂങ്ങിയാടി ഞാന്‍ ആകാശത്തേക്ക് പറന്നു
മടങ്ങി വരാതെ ആകാശത്ത് ഞാന്‍ കൂട് കൂട്ടി
ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്
ഈ ലോകത്തിന്റെ ആരംഭത്തിലേക്ക്
തിരിച്ചു വരാന്‍ ആകാതെ ഈ കാഴ്ചയില്‍
ഞാന്‍ ഭ്രമിച്ചു പോയിരിക്കുന്നു
പ്രാകശ വര്‍ഷങ്ങള്‍ക്ക് മുന്നേ കൊഴിഞ്ഞു തീര്‍ന്ന
ജീവനില്ലാത്ത നക്ഷത്രങ്ങളെ നോക്കി
അതിന്റെ സൌരയൂധതിലേക്ക്
ഞാന്‍ യാത്ര പോകുന്നു