Saturday, October 11, 2008

ഏകാന്തത

എന്റെ ചുറ്റും രാത്രിയുടെ മൌനം

തീരം തേടി അലറി അടുക്കുന്ന തിരമാലകള്‍

വേണ്ടും കാണാമെന്ന സ്ഥിരം പല്ലവിയുമായി

കപട സൌഹൃദങ്ങളുടെ ഘോഷയാത്ര

ഇന്നെനിക്കു ഏകാന്തതയാനിഷ്ടം

ഓര്‍മകളുടെ കുഴിമാടത്തില്‍

ഞാനെന്നെ അടക്കം ചെയ്യട്ടെ

എന്നെ നോക്കി നീയിന്നാര്‍ത്തു

ചിരിക്കുന്നത് ഞാന്‍ കാണുന്നു

എന്റെ ഹൃദയം നിനക്കായ്

ഞാന്‍ പറിച്ചു നല്കുന്നു

വീണ്ടും എന്റെ ചുറ്റും

രാത്രിയുടെ മൌനവും നിലവിളിക്കുന്ന തിരമാലകളും ബാക്കി ...

രാധാമാധവം

ഇന്ന് കൃഷ്ണന്‍ രാധയെ തിരയുകയാണ്
ഓര്‍മകളുടെ രാജ വീഥികളില്‍
മധുരക്ക് തെരുരുളുമ്പോള്‍
രാധയുടെ പിന്‍വിളിക്കായി കൃഷ്ണന്‍ കാതോര്‍ത്തിരുന്നു
പക്ഷെ കൃഷ്ണന്റെ പ്രണയം രാധക്കൊരു തമാശയായിരുന്നു
ചരിത്രത്തില്‍ കൃഷ്ണന്‍ ഒരു ചതിയന്‍
ഇല്ലാത്ത പ്രണയത്തിന്റെ സാക്ഷിയായി രാധയും
കൃഷ്ണന്‍ ഇന്നും രാധയെ തിരയുന്നു
അവള്‍ മറന്നു തുടങ്ങിയ പ്രണയത്തിന്റെ
നിറം മങ്ങിയ ഓര്‍മകളിലൂടെ.......

സ്വപ്‌നങ്ങള്‍ തിരയുമ്പോള്‍ ...

തിരയുന്നു ഞാനിന്നു നിന്റെയാ കണ്ണിലെ
കുത്തിനോവിചിടും മൌന മേഘങ്ങളെ
തിരയുന്നു ഞാനിന്നുമോര്‍മയില്‍ സൂക്ഷിച്ചു
വയ്ക്കുവാന്‍ നീ തന്ന പുഞ്ചിരി പൂക്കളെ
തിരയുന്നു ഞാനിന്നു കാലമേ നീ തന്ന
പ്രണയ ഗീതത്തിന്റെ രാഗഭാവങ്ങളെ
തിരയുന്നു ഞാനിന്നു വിരിയാതെ കൊഴിയുന്ന
ഒരുമലര്‍ മൊട്ടിന്റെ നഷ്ടസ്വപ്നങ്ങളെ
ഒരുമാത്രയെന്കിലൊരു മാത്രയെന്നുള്ളിലെ
തിരിനാളമായ്നീ തെളിഞ്ഞിരുന്നെന്കില്‍
ഒരുമാഞ്ഞു തുള്ളിയായ് എന്മനക്കോനിലെ
തീനാളമെല്ലാം കെടുത്തി നീയെന്കില്‍
ഒരു മന്ദഹാസമായിന്നെന്ടെ ഉള്ളിലെ
തീരാത്ത നോവിന്നു കൂട്ടായി എങ്കില്‍
കേള്‍ക്കാത്ത പാട്ടിന്റെ ഈനമായി
നീയെന്റെ കാതുകള്‍ മെല്ലവേ തഴുകിയിന്നെങ്കില്‍
വെറുതെ എന്നറികിലും എന്തിനോ വേണ്ടി ഞാന്‍
തിരയുന്നു വീണ്ടുമീ നഷ്ട സ്വപ്നങ്ങളെ

നിന്റെ ഓര്‍മയ്ക്ക്


ഒരു കുഞ്ഞു പൂവിന്‍റെ മധുനീര്‍ കണങളെ

തഴുകി നീ ശലഭമായ് മാഞ്ഞു പോയി

എന്തിനെന്നറിയാതെ ഇന്നെന്‍റെ ഇതളുകള്‍

തഴുകി നീ തെന്നലായ് വന്നു പോയി

ഹൃദയത്തിനുള്ളില്‍ തുളുമ്പുന്ന

മഞ്ഞുനീര്‍‍തതുള്ളിയായ് കണ്ണുനീര്‍ ബാക്കിയാക്കി

എവിടെയോ പോയ് മറഞ്ീടുമെന്നറികിലും

എന്തിനോ വേണ്ടി ഞാന്‍ കാത്തിരുന്നു

മനസിനെ ചൂഴ്നിറങഗീടുന്ന വേനലിന് ചൂടിലുമ്

നീയെന്നിലോര്‍മയായി രാത്രി തന്ണട്ടഹാസങള്

തന്നിടയിലും നിന്‍ മന്ദഹാസമെന് തെങലായ്

ഇരുളിനെ പൊതിയും നിലാവിന്‍റെ കുളിര്‍മയില്‍

ഒരു വീണയായ് ഞാന്‍ ഉറങ്ങിയെങ്കില്‍

മനസിനെ തഴുകുന്ന നാദമായ് നിന്‍ വിരല്‍

തൂമ്പുകള്‍ തന്ത്രികള്‍ മീട്ടിയെന്കില്‍

അരികില്‍ പരന്നു വന്നകലെക്ക് മാഞ്ഞു പോം

ഒരു കുഞ്ഞു ശലഭമെന്നറികിലും ഞാന്‍

ഉള്ളില്‍ നിറച്ചൊരാ മധുരം നുകര്‍ന്നിടാതിന്ന്

നീ അകലെക്കു മാഞ്ഞു പോയോ?

നിനക്കു വേണ്ടിയെന്‍ ചിത ഒരുക്കുന്നു ഞാന്‍ ..

ഇന്നെന്‍റെ ഉള്ളിലായെരിയുന്ന
ചിതയുണ്ട്അതില്‍ നിന്നുമുയരുന്ന അഗ്നിയുണ്ട്
വാടിക്കരിഞ്ഞോരാ പൂക്കളില്‍
നിറയുന്ന നേര്‍ത്തൊരാ മധുമന്തഹാസമുണ്ട്
വിടചോല്ലിയകലുവാന്‍വെമ്പുന്നു
എങ്കിലും നിന്നെ ഞാന്‍ ഹൃദയത്തില്‍ ഓര്‍ത്തു
വച്ചുഎപ്പോഴെന്നറിയാതെ മനസിന്‍റെ ഉള്ളില്‍ ഞാന്‍
നിന്നെ സ്വപ്നങ്ങളില്‍ ചേര്‍ത്ത് വച്ചു
എന്തിനെന്നറിയാതെ ഇന്നെന്‍റെ ഉള്ളില്‍ നീ എരിഞ്ഞടങ്ങുന്നതീനാളമയി
ചടുല നൃത്തന്ഗളായ് സ്വപ്നങ്ങളെ നിങ്ങള്‍
ഉരുകുന്ന നൊമ്പരം ബാകിയാക്കി