Monday, March 12, 2012

ഈ അടുത്ത കാലത്ത്




            മലയാള സിനിമയില്‍ ഒരുപാട് പരീക്ഷങ്ങള്‍ നടക്കുന്ന കാലമാണ് ഇത്. സാള്‍ട്ട് ആന്‍ഡ്‌ പെപ്പേര്‍ തുടങ്ങി വച്ച നവോദ്ധാനം (അങ്ങനെ ഒരു അഭിപ്രായം ആരോ പറയുന്ന കേട്ടു) എട്ടു പിടിച്ചു  ഒരു പിടി നല്ല സിനിമകള്‍.... വന്നു കഴിഞ്ഞിരിക്കുന്നു അതിന്റെ കൂടെ കോര്‍ത്ത്‌ ചേര്‍ക്കാവുന്ന ഒരു പുതിയ പരീക്ഷണം ആണ് ഈ അടുത്ത കാലത്ത് എന്നാ സിനിമ .

ഫെമിനിസ്റ്റ്‌ കള്‍കും ഒരു പക്ഷെ യാഥാസ്ഥിതിക സദാചാര വാദികള്‍ക്കും നെട്ടിച്ചുളിക്കാന്‍ അവസരം സൃഷ്ടിക്കുന്ന രംഗങ്ങളും ആശയങ്ങളും അവിടവിടെ ഒളിച്ചും മറഞ്ഞം ഈ ചിത്രത്തില്‍ കാണാം. ഈ ചിത്രം ബാകി വയ്ക്കുന്ന ആശയം സ്ത്രീകള്‍ പൊതുവേ ബാലഹീനരാന് എന്നാ സന്ദേശമാണ് എന്നും വേണമെങ്കില്‍ വ്യഘ്യാനിക്കം .അത്തരം ഒരു വ്യഘ്യാനം സമൂഹത്തിലെ തലനരച്ചതും അല്ലാത്തതും ആയ ഫെമിനിസ്റ്റ്‌ ബുദ്ധിജീവികള്‍ക്ക് അലോസരം ഉണ്ടാക്കുക തന്നെ ചെയ്യും. അവസരത്തിനൊത് ബോയ്‌ ഫ്രണ്ടിനെ മാറ്റുന്ന മാധ്യമ  പ്രവര്‍ത്തക മുതല്‍ ഭര്‍ത്താവിന്റെ മാനസിക വൈകല്യം നിറഞ്ഞ പെരുമാറ്റത്തില്‍ മനസ് മടുത്തു പുതിയ സ്വാതന്ത്ര്യം തേടി ഇറങ്ങുന്ന വീടാമ്മയില്‍ വരെ തിരക്കഥാ കൃത്ത് ഈ ബല ഹീനതയെ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

ഒരു പക്ഷെ സിനിമയുടെ വ്യക്തി കേന്ദ്രീകൃത കഥാ കഥന സ്വഭാവത്തിനു ചപ്പാകുരിശു പോലുള്ള സിനിമകള്‍ നിര്‍മിച്ച അതെ മാതൃക ഈ ചിത്രവും പിന്തുടരുന്നു. വ്യക്തിയല്ല  കഥയാണ് ഒരു സിനിമയിലെ യഥാര്‍ഥ നായകന്‍ അല്ലെങ്കില്‍ നായിക എന്നാ തിരിച്ചറിവ് പിന്തുടരുന്നുണ്ട് ഈ ചിത്രവും. പരസ്പര ബന്ധമില്ലാത്ത എന്നാല്‍ പരസ്പര ബന്ധമുണ്ട് എന്നാ ധാരണ പരത്തി കൊണ്ട് (ജീവിതം രുബിക്‌ ക്യൂബ്‌ പോലെ ഉള്ള വ്യവിധ്യസാധ്യത കളുടെ സങ്കലനം ആണ്  എന്ന് കഥാകൃത്ത്) മുന്നേറുന്ന ഈ കഥ  മലയാള സിനിമയിലെ  ഒരു പുതിയ പരീക്ഷണം ആണ് എന്ന് പറയാതെ വയ്യ.

ഒരു തുടര്ച്ചയുള്ള കഥയുടെ പരിധിയില്‍ നിന്ന് കൊണ്ട് തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന പല സാമൂഹിക പ്രശ്നങ്ങളിലെക്കും ഒരു ചൂണ്ടു പലക ആകുന്നുണ്ട് ഈ സിനിമ നഗര മാലിന്യങ്ങളുടെ കുതോഴിക്കില്‍ സ്തംഭിച്ചു നില്‍ക്കുന്ന ഗ്രാമങ്ങളുടെ വേദനയും അതിനെതിരെ സംഘടിപ്പിക്കപെടുന്ന റിലേ സത്യഗ്രഹങ്ങളുടെ നിസ്സന്ഗതയും ഇവിടെ ക്യാമറ പകര്ത്തുന്നുണ്ട്. അപകടത്തില്‍ പരിക്കേട്ടവനെ പോലീസിന്റെ വാക്ക് കേട്ടിട്ട് പോലും പ്രവേശിപ്പിക്കാന്‍ മടിക്കുന്ന സ്വകാര്യ ആശുപത്രികളുടെ തനി നിറവും ഇവിടെ പകര്‍ന്നു വച്ചിരിക്കുന്നു. സ്ത്രീയുടെ നഗ്നതയുടെ കച്ചവട മൂല്യം സൃഷ്ടിക്കുന്ന സൈബര്‍ കമ്പോളത്തിലേക്ക് രിക്രൂട്മെന്റ്റ്‌ നടത്തുന്ന പ്രണയ ദാല്ലലുമാരുടെ പ്രതീകമായി  നിശാന്റെ  കഥാപാത്രം എത്തുമ്പോള്‍ ഇവിടെ തുറന്നു കാട്ടപ്പെടുന്നത് നമ്മുടെ സമൂഹത്തിന്റെ ഇന്നത്തെ വേദന  തന്നെ ആണ്. 

പരസ്പര പൂരകങ്ങള്‍ ആയ തങ്ങി നിര്തലുകളാണ് ജീവിതം എന്നാ സന്ദേശം ബാകി വച്ച് പൂര്‍ത്തിയാവുന്ന സിനിമ, അത് കണ്ടിറങ്ങുന്ന പ്രേക്ഷകന് ഒരിക്കലും നിരാശ സൃഷ്ടിക്കുകയില്ല . കൊട്ടിഘോഷിക്കപ്പെടുന്ന താരപ്പോലിമയെ അപഹസിചു കൊണ്ട് പരാജയപ്പെടുന്ന പഴയ ആശയ അവര്ത്തനങ്ങളെ ഒഴിവാക്കി ഇത് പോലെ ഉള്ള പര്രീക്ഷണങ്ങള്‍ വീണ്ടും വീണ്ടും ഉണ്ടാവട്ടെ. 


2 comments:

Anonymous said...

അജീ http://scoopindia.com/showNews.php?news_id=23067 ഈ റിവ്യു എഴുതിയവനെ എന്തു ചെയ്യണം...??

Ajith said...

അഭിപ്രായം ഓരോരുത്തരുടെയും സ്വന്തം അല്ലെ . പക്ഷെ രാഷ്ട്രീയം മത അവലോകനത്തിനു മുതിരാതെ കല എന്നാ രീതിയില്‍ വിശകലനം ചെയ്യുക ആണ് സിനിമ എന്നാ മാധ്യമത്തിന്റെ കാര്യത്തില്‍ വേണ്ടത് എന്നാണ് എന്റെ വിശ്വാസം ഈ ലേഖകന്‍ പറയുന്ന പോലെ സംഘ പരിവാറിനെ വെള്ള പൂശാന്‍ തുനിഞ്ഞിരങ്ങിയതാണ് സംവിധായകനും കഥ കൃത്തും എന്നാ ധാരണ എനിക്കില്ല പക്ഷെ ചിലപ്പോഴെങ്കിലും അനാവശ്യമായ ഒരു രംഗ ചിത്രീകരണം ആയി അത് അനുഭവപ്പെട്ടു എന്ന് പറയാതെ വയ്യ. അത് അതിനു മത പാറി വേഷം ഉള്ളത് കൊണ്ടല്ല ഇടുങ്ങിയ ഒരു വഴിയില്‍ നിന്ന് കായിഅക് പരിശീലനം നടത്തുന്നതിലെ സ്വഭാവികതയെ എന്റെ മനസ് ചോദ്യം ചെയ്യുന്ന കൊണ്ടാണ് ...