Friday, September 24, 2010

പ്രണയം

പ്രണയം ഇന്നാരോ കളഞ്ഞിട്ട പുസ്തക താളിലെ
കവിതയായ്‌ എന്നിലേക്ക് അണയവേ
ഭയമാണ് എനിക്കുനിന്‍ മൌനവും ഇടവിട്ട
ഹാസവും തീരാത്ത തപ്ത നിശ്വാസവും
വീണ്ടും മയക്കുന്നയാ മന്ദഹാസവും
കണ്ണില്‍ നിറച്ച്ചോരാ മേഘ ശകലങ്ങളും
ഭയമെനിക്കിന്നു നിന്‍ നിര്‍ത്താത്ത ന്രിത്ത്യവും
കണ്ണുകള്‍ മൂടി നീ ചൊരിയുന്ന ശ്വാസവും
ഹൃദയത്തിനുള്ളില്‍ നീ ഓര്‍മ്മകള്‍ വാരി
പുതച്ചു കൊണ്ടേകുന്ന സുഖമുള്ള ചൂടും
പണ്ടേ അറിഞ്ഞു ഞാന്‍ നിന്റെയീ നാട്യം
നിറച്ചോരാ മുഗ്ദ്ധമാം വീണാ നിനാദവും
കണ്ടതാണ് അന്നുഞ്ഞാന്‍ നിന്റെയീ കണ്ണിനാല്‍
എന്നില്‍ പകര്‍ന്നോരാ മൂഡ്ഡ സ്വപ്നങ്ങളെ
വീണ്ടുമിന്നെന്തിനീ എന്‍ നടപ്പാതയില്‍
കാത്തു നിന്നീടുന്നു നിന്നെയും തേടി ഞാന്‍ ?