കാവിലെ പാലമരം ഞാന്‍ മുറിച്ചു കളഞ്ഞു
വളഞ്ഞു പുളഞ്ഞു വളര്‍ന്ന ഒന്ന്
നിറയെ പൂക്കലുണ്ടാകുമായിരുന്നു
ഓര്‍മ്മകള്‍ നിറച്ചു വച്ച പൂക്കള്‍
യക്ഷി പാല ആയിരുന്നത്രേ
യക്ഷിക്കു പാര്‍ക്കാന്‍
കൊണ്ക്രീറ്റ് മാളിക പണിതു കൊടുത്തു
യക്ഷിക്കു സന്തോഷമായി
മഷിത്തണ്ട് വളര്‍ന്നു നിന്ന ചെങ്കല്‍ കൂട്ടങ്ങളെ
പിഴുതെരിനു വില്ല പണിഞ്ഞു
സ്ലേറ്റ് കാണാത്ത ബാല്യങ്ങള്‍ക്ക്
മഷിത്തണ്ട് ആവശ്യമില്ലത്രേ
സര്‍പ്പക്കാട് തീയിട്ടു
പുല്‍ത്തകിടി പിടിപ്പിക്കണം
ആന്തൂറിയവും ഓര്‍ക്കിടും നടണം
കാട്ടു ചെത്തിക്ക്
പൂ മാര്‍ക്കെറ്റില്‍ വില യില്ല
ആകാശം മുട്ടുന്ന ആല്‍മരം പിഴുതെടുത്ത്
ചെറിയ ചട്ടിയില്‍ നടണം
മരത്തില്‍ ഒട്ടിയ ആകാശം കയ്യിലിട്ട് ഞെരിക്കണം
മുറിച്ചു കളഞ്ഞ ഓര്‍മകളില്‍ തല വച്ച്
അതൊരു കാലം എന്ന് നെടുവീര്‍പ്പിടനം
ഇപ്പോള്‍ ഞാന്‍ ആധുനികനാണ്