Wednesday, October 24, 2012

കണ്ണാടിക്കഷണങ്ങള്‍

പൊട്ടിവീണ കണ്ണാടിയായിരുന്നു മനസ്
ഒട്ട്ടിച്ചു ചേര്‍ത്ത ശകലങ്ങള്‍ കൊണ്ട്
വീണ്ടും സൃഷ്ടിച്ചു ഒരു മനസ്
ആയിരം മുഖങ്ങള്‍ പുറത്തു ചാടാന്‍
വെമ്പുന്ന വേറെ ഒന്ന്
എല്ലാ മുഖങ്ങളും പരസ്പരം നോക്കി
മത്സരിച്ചു പുലഭ്യം പറഞ്ഞു
ആയിരം ലോകങ്ങളില്‍ തടവിലാക്കപ്പെട്ട
ആയിരം മുഖങ്ങള്‍
ചെറുതും വലുതുമായ ആയിരം
ലോകങ്ങള്‍ 
ആയിരം ലോകങ്ങളില്‍ ഉറഞ്ഞു കൂടിയ
ആയിരം സ്വപ്നങ്ങള്‍ക്ക് ഞാനിന്നു പല നിറം
ചേര്‍ത്ത് നിറമുള്ളയൊരു സ്വപ്നം പണിയുന്നു
കാട്ടുചെമ്ബകവും കാട്ടരുവിയും മുല്ലവള്ളിയും തേന്മാവും
ഇളംകാറ്റും പേമാരിയും
ഇട്ടു വീഴുന്ന മഞ്ഞു തുള്ളിയും ചെമ്പനീര്‍ പൂക്കളും
കാടും കിളികളും
ഇന്നെന്റെ ലോകം ആയിരം നിറമുള്ളതാണ്
ആയിരം ദര്പ്പനങ്ങളില്‍ തടവിലാക്കപ്പെട്ട
ഒരു അത്ഭുത ലോകം

Friday, June 8, 2012

നേതാവ്

എന്റെ തലച്ചോറ് പണയം വച്ച് 
ഞാന്‍ നെയ്തെടുത്ത കൊടികള്‍ 
പച്ചയം മഞ്ഞയും ചെമപ്പും കാവിയും നിറമുള്ള 
അനേകം കൊടികള്‍
കോടി താങ്ങി ഞാന്‍ അവന്റെ പുറകെ നടന്നു  
എന്റെ കാലുകളില്‍ ചങ്ങലയിട്ടു 
അതിനറ്റം അവനു കാഴ്ച വച്ചു 

എന്റെ കണ്ണുകളില്‍ തീ നിറച്ചു
ജീവനെ ഉരുക്കി 
ചിന്തകളെ ദഹിപ്പിച്ചു 
കാതുകള്‍ അവനായി മാത്രം തുറന്നു വച്ചു 
വാ തുന്നി കെട്ടി അവനു വേണ്ടി ജയഘോഷം മുഴക്കി 
കറുത്ത ശരീരങ്ങള്‍ക് ചുമന്ന രക്തം കൊണ്ട് 
മൂടുപടം കെട്ടി 
മുറിഞ്ഞു വീണ കണ്ണുനീര്‍ കൊണ്ട് അവന്റെ കാലു കഴുകി 
ഞാന്‍ വിതച്ചത് അവന്റെ കണ്ണില്‍ എരിഞ്ഞ പകയായിരുന്നു 
കൊയ്ത്ത് കാണാന്‍ അവന്‍ വന്നില്ല 

അവനെ കാത്തു നില്‍ക്കുകയാണ് ഞാനിന്നു 
എന്റെ ശവത്തിനു കാവല്‍ നില്‍കാന്‍ 
എന്നെ ഏല്‍പ്പിച്ചു പോയതാണവന്‍ 
അവന്‍ വരും വരാതിരിക്കില്ല ..
മുങ്ങി പോയ സൂര്യനെ കയ്യിലേന്താന്‍ പോയതാണ്  
നാളത്തെ പുലരി അവന്റെ കയ്യിലാണ്   !!..




 


Thursday, April 19, 2012

അമ്മ

നീയും ഞാനും നടന്നു നീങ്ങുന്ന വിപരീത സമാന്തര പാതകള്‍
എന്നെയും വഹിച്ചു പ്രപഞ്ചത്തിന്റെ ആരംഭത്തിലേക്ക് കുതിക്കുകയാനവ
നീയോ അതിന്റെ ഒടുക്കത്തിലെക്കും
എന്റെ ജീവന്‍ പിറന്നത്‌ നിന്നിലേക്കായിരുന്നു
ചെമ്പനീര്‍ പൂവ് പോലെ ചുമന്ന ഒരു ജീവന്‍
അതിലെ പനിനീര്‍ തുള്ളികള്‍ നിന്റെ കണ്ണുനീര്‍ ആയിരുന്നു
എന്റെ ചുറ്റും ഇരുട്ടിന്റെ പുതപ്പില്‍
നിന്റെ സ്വപ്‌നങ്ങള്‍ കൊണ്ട് നീ നിലാവ് നിറച്ചു
നിന്റെ കൈകളില്‍ തൂങ്ങി നിന്ന് ഞാന്‍
ആ നിലാവില്‍ വെളുത്ത ആകാശത്തെ തൊട്ടു നോക്കി
അതില്‍ തൂങ്ങിയാടി ഞാന്‍ ആകാശത്തേക്ക് പറന്നു
മടങ്ങി വരാതെ ആകാശത്ത് ഞാന്‍ കൂട് കൂട്ടി
ഞാന്‍ ഇപ്പോള്‍ യാത്രയിലാണ്
ഈ ലോകത്തിന്റെ ആരംഭത്തിലേക്ക്
തിരിച്ചു വരാന്‍ ആകാതെ ഈ കാഴ്ചയില്‍
ഞാന്‍ ഭ്രമിച്ചു പോയിരിക്കുന്നു
പ്രാകശ വര്‍ഷങ്ങള്‍ക്ക് മുന്നേ കൊഴിഞ്ഞു തീര്‍ന്ന
ജീവനില്ലാത്ത നക്ഷത്രങ്ങളെ നോക്കി
അതിന്റെ സൌരയൂധതിലേക്ക്
ഞാന്‍ യാത്ര പോകുന്നു

Monday, April 9, 2012

ലോകത്തിന്റെ പുറന്തോട്

ഈ ലോകത്തിന്റെ പുറം തോട് പൊളിച്ചു
എന്റെ ശരീരത്തിന്റെ ഈ തടവറ മുറിച്ചു
ഒരിക്കല്‍ എനിക്ക് പുറത്തു വരണം
ഇതിനു പുറത്തു ഒഴുകി നടക്കാന്‍ ഒരു അരുവിയുണ്ട്
സ്വപ്‌നങ്ങള്‍ നമ്മിലേക്ക് ഒഴുകി എത്തുന്ന
ഞാന്‍ നിന്നെ കണ്ടു മുട്ടിയ അതെ അരുവി
അതിന്റെ കരയില്‍ ഇരുന്നു ലോകത്തിന്റെ പുരംതോടിനകത്തു
കുടുങ്ങി കിടന്നു ന്ന് അങ്ങോട്ട്‌ ഇങ്ങോട്ടും
കല്ലെരിയുന്നവരെ നോക്കി ഞാനും നീയും അന്ന് ചിരിക്കും
അന്ന് നമുക്ക് ആയിരം ചന്ദ്രന്മാരെ കഴുകി എടുത്തു
തണുപ്പിച്ച ഈ അരുവിയില്‍ ആവോളം നീന്തി തുടിക്കണം
നീ ചിലപ്പോള്‍ ഈ അരുവിയിലെ ഓളങ്ങളില്‍
ഭയപ്പെട്ടു എന്നിലേക്ക് ചുറ്റി പടരും
നിന്നെ വെറുതെ ഭയപ്പെടുത്താന്‍
നിന്റെ കണ്ണിലെ വിഹ്വലത കാണാന്‍
ഞാന്‍ ക്ഷണിച്ചു വരുത്തിയ
എന്റെ പ്രണയനോവിന്റെ തിരമാലകള്‍
നക്ഷത്രങ്ങള്‍ക്ക് പുറത്തു കൂടെയാണ്
നാം നടക്കുക
പ്രപഞ്ചത്തിന്റെ പുറത്തു ഒട്ടിച്ചു വച്ച
തിളച്ചുമറിയുന്ന അഗ്നി കുംഭങ്ങള്‍
എന്റെ കാല്‍പ്പാദം പൊള്ളി ഏരിയും
നീ അപ്പോളും സംസാരിക്കുക്ക ,
എന്റെ കൈകളില്‍ താങ്ങി കിടക്കുംബോലും
നിന്നില്‍ നിന്ന് ഊര്‍ന്നു വീഴുന്ന
വിയര്‍പ്പ് തുള്ളികളെ കുറിച്ചായിരിക്കും
ഈ ലോകത്തിന്റെ പുറത്തും നീ നീ തന്നെ ആണ്
എന്ന് തിരിച്ചരിയുംബോലെക്കും
ഞാന്‍ എരിഞ്ഞു വീണിരിക്കും ...
എനിക്കായി ഒരു ലോകവും ശരീരവും ബാകി വയ്ക്കാതെ ..

Thursday, April 5, 2012

മൂന്നു ചിന്തകള്‍




ആണത്തം
--------------
തലച്ചോറ് ചുരുട്ടി പുക വലിക്കണം
വിയര്‍പ്പ് ഇറ്റിച്ചു അടുപ്പ് കത്തിക്കണം
രക്തം വാറ്റി ചാരയമാക്കണം
അന്തിക്ക് മോന്തി കുന്തിചിരിക്കണം
ആകാശം നോക്കി പോട്ടിചിരിക്കണം
ഒട്ടിയ കീശയില്‍ പട്ടിണി നിറക്കണം
പെണ്ണിനും കണ്ണനും കണ്ണീരു നല്‍കണം
ആണത്തമുള്ളവന്‍ എന്നാളുകള്‍ ചൊല്ലണം

രാഷ്ട്രീയക്കാരന്‍
----------------------
കണ്ണ് തുറന്നു വായും തുറന്നു
മനസിനെ മൂടണം
കൈകൂപ്പി ചിരി തേച്ചു
കാലുകള്‍ കഴുകണം
കിട്ടിയ കസേരയില്‍
ഒട്ടിയിരിക്കണം
വേരുകള്‍ നീട്ടി കാതുകള്‍ പൂട്ടി

പെണ്ണ്
--------
കണ്ണുനീര്‍ കൊണ്ട് കരളിനെ മുറിക്കണം
ഹൃദയം തിന്നിട് മാപ്പ് പറയണം
വെളുത്ത തൊലിക്കടിയില്‍
കറുത്ത മനസിന്‌ ചായം പൂശണം
മണിയരക്കുള്ളില്‍
തടവറ പണിയണം