Monday, April 9, 2012

ലോകത്തിന്റെ പുറന്തോട്

ഈ ലോകത്തിന്റെ പുറം തോട് പൊളിച്ചു
എന്റെ ശരീരത്തിന്റെ ഈ തടവറ മുറിച്ചു
ഒരിക്കല്‍ എനിക്ക് പുറത്തു വരണം
ഇതിനു പുറത്തു ഒഴുകി നടക്കാന്‍ ഒരു അരുവിയുണ്ട്
സ്വപ്‌നങ്ങള്‍ നമ്മിലേക്ക് ഒഴുകി എത്തുന്ന
ഞാന്‍ നിന്നെ കണ്ടു മുട്ടിയ അതെ അരുവി
അതിന്റെ കരയില്‍ ഇരുന്നു ലോകത്തിന്റെ പുരംതോടിനകത്തു
കുടുങ്ങി കിടന്നു ന്ന് അങ്ങോട്ട്‌ ഇങ്ങോട്ടും
കല്ലെരിയുന്നവരെ നോക്കി ഞാനും നീയും അന്ന് ചിരിക്കും
അന്ന് നമുക്ക് ആയിരം ചന്ദ്രന്മാരെ കഴുകി എടുത്തു
തണുപ്പിച്ച ഈ അരുവിയില്‍ ആവോളം നീന്തി തുടിക്കണം
നീ ചിലപ്പോള്‍ ഈ അരുവിയിലെ ഓളങ്ങളില്‍
ഭയപ്പെട്ടു എന്നിലേക്ക് ചുറ്റി പടരും
നിന്നെ വെറുതെ ഭയപ്പെടുത്താന്‍
നിന്റെ കണ്ണിലെ വിഹ്വലത കാണാന്‍
ഞാന്‍ ക്ഷണിച്ചു വരുത്തിയ
എന്റെ പ്രണയനോവിന്റെ തിരമാലകള്‍
നക്ഷത്രങ്ങള്‍ക്ക് പുറത്തു കൂടെയാണ്
നാം നടക്കുക
പ്രപഞ്ചത്തിന്റെ പുറത്തു ഒട്ടിച്ചു വച്ച
തിളച്ചുമറിയുന്ന അഗ്നി കുംഭങ്ങള്‍
എന്റെ കാല്‍പ്പാദം പൊള്ളി ഏരിയും
നീ അപ്പോളും സംസാരിക്കുക്ക ,
എന്റെ കൈകളില്‍ താങ്ങി കിടക്കുംബോലും
നിന്നില്‍ നിന്ന് ഊര്‍ന്നു വീഴുന്ന
വിയര്‍പ്പ് തുള്ളികളെ കുറിച്ചായിരിക്കും
ഈ ലോകത്തിന്റെ പുറത്തും നീ നീ തന്നെ ആണ്
എന്ന് തിരിച്ചരിയുംബോലെക്കും
ഞാന്‍ എരിഞ്ഞു വീണിരിക്കും ...
എനിക്കായി ഒരു ലോകവും ശരീരവും ബാകി വയ്ക്കാതെ ..