Friday, June 8, 2012

നേതാവ്

എന്റെ തലച്ചോറ് പണയം വച്ച് 
ഞാന്‍ നെയ്തെടുത്ത കൊടികള്‍ 
പച്ചയം മഞ്ഞയും ചെമപ്പും കാവിയും നിറമുള്ള 
അനേകം കൊടികള്‍
കോടി താങ്ങി ഞാന്‍ അവന്റെ പുറകെ നടന്നു  
എന്റെ കാലുകളില്‍ ചങ്ങലയിട്ടു 
അതിനറ്റം അവനു കാഴ്ച വച്ചു 

എന്റെ കണ്ണുകളില്‍ തീ നിറച്ചു
ജീവനെ ഉരുക്കി 
ചിന്തകളെ ദഹിപ്പിച്ചു 
കാതുകള്‍ അവനായി മാത്രം തുറന്നു വച്ചു 
വാ തുന്നി കെട്ടി അവനു വേണ്ടി ജയഘോഷം മുഴക്കി 
കറുത്ത ശരീരങ്ങള്‍ക് ചുമന്ന രക്തം കൊണ്ട് 
മൂടുപടം കെട്ടി 
മുറിഞ്ഞു വീണ കണ്ണുനീര്‍ കൊണ്ട് അവന്റെ കാലു കഴുകി 
ഞാന്‍ വിതച്ചത് അവന്റെ കണ്ണില്‍ എരിഞ്ഞ പകയായിരുന്നു 
കൊയ്ത്ത് കാണാന്‍ അവന്‍ വന്നില്ല 

അവനെ കാത്തു നില്‍ക്കുകയാണ് ഞാനിന്നു 
എന്റെ ശവത്തിനു കാവല്‍ നില്‍കാന്‍ 
എന്നെ ഏല്‍പ്പിച്ചു പോയതാണവന്‍ 
അവന്‍ വരും വരാതിരിക്കില്ല ..
മുങ്ങി പോയ സൂര്യനെ കയ്യിലേന്താന്‍ പോയതാണ്  
നാളത്തെ പുലരി അവന്റെ കയ്യിലാണ്   !!..




 


No comments: