Friday, September 24, 2010

പ്രണയം

പ്രണയം ഇന്നാരോ കളഞ്ഞിട്ട പുസ്തക താളിലെ
കവിതയായ്‌ എന്നിലേക്ക് അണയവേ
ഭയമാണ് എനിക്കുനിന്‍ മൌനവും ഇടവിട്ട
ഹാസവും തീരാത്ത തപ്ത നിശ്വാസവും
വീണ്ടും മയക്കുന്നയാ മന്ദഹാസവും
കണ്ണില്‍ നിറച്ച്ചോരാ മേഘ ശകലങ്ങളും
ഭയമെനിക്കിന്നു നിന്‍ നിര്‍ത്താത്ത ന്രിത്ത്യവും
കണ്ണുകള്‍ മൂടി നീ ചൊരിയുന്ന ശ്വാസവും
ഹൃദയത്തിനുള്ളില്‍ നീ ഓര്‍മ്മകള്‍ വാരി
പുതച്ചു കൊണ്ടേകുന്ന സുഖമുള്ള ചൂടും
പണ്ടേ അറിഞ്ഞു ഞാന്‍ നിന്റെയീ നാട്യം
നിറച്ചോരാ മുഗ്ദ്ധമാം വീണാ നിനാദവും
കണ്ടതാണ് അന്നുഞ്ഞാന്‍ നിന്റെയീ കണ്ണിനാല്‍
എന്നില്‍ പകര്‍ന്നോരാ മൂഡ്ഡ സ്വപ്നങ്ങളെ
വീണ്ടുമിന്നെന്തിനീ എന്‍ നടപ്പാതയില്‍
കാത്തു നിന്നീടുന്നു നിന്നെയും തേടി ഞാന്‍ ?

Saturday, May 29, 2010

യാത്ര പോകുന്നു ഞാന്‍

ഇവിടെയെന്‍ ആത്മാവ് വീണ്ടുമീ
നൊമ്പരതാളില്‍ പിടഞ്ഞു വീഴുന്നു
എന്‍ ഹൃദയരക്തമെന്‍ തൂലികക്കുള്ളില്ലോടോഴുകി
വീണു ഉറയുന്നു വീണ്ടും
എന്‍ നടപ്പാതയില്‍ നിന്‍ മൌന മേഘങ്ങള്‍
ആഗ്നേയ വര്ഷം പൊഴിച്ചു
ചുട്ടു പോള്ളുന്നോരീ എന്‍ വഴിത്താരയില്‍
നിന്‍ മന്ദ ഹാസം തിരഞ്ഞു
നീ പറഞ്ജീടാന്‍ മറന്നിട്ടതെന്തോ
മൊഴിഞ്ഞിടാന്‍ ഒരു തെന്നല്‍ വന്നു ചേര്‍ന്നോ?
ഒന്നുമേ ചോല്ലിടാതകലെക്കകന്നിടാന്‍
എന്തിന്നു നീയിന്നു വന്നു പോയി?
നിന്‍ പുസ്തകതാളില്‍ നിന്ന് നീ അറിയാതെ
പൊഴിയുന്ന ഒരു മയില്‍ പീലി പോലെ
അകലേക്ക്‌ പോയ്‌ മറന്ജീടട്ടെ ഇന്ന് ഞാന്‍
വേണ്ടുമീ വഴിയിലൂടെകനായി

Saturday, April 17, 2010

ദേശാടനക്കിളി

അവളൊരു ടെശടനക്കിളിയായിരുന്നു
ഋതുഭേദങ്ങള്‍ താണ്ടി പറന്നു വന്നു
എന്റെ ഹൃദയം കൊത്തി വലിക്കുന്നു
അവള്‍ക്ക് ഭക്ഷിക്കാന്‍ ഞാനെന്റെ ഹൃദയം കാത്തു വച്ചു
എന്റെ വേദനയില്‍ ഞാനവളുടെ കണ്ണുകളിലെ സന്തോഷം ആസ്വദിച്ചു
എന്നിട്ടും ഞാന്‍ കാത്തു നിന്നത് അവളുടെ ചിറകൊച്ച കേള്‍ക്കാനായിരുന്നു
ഇന്നവള്‍ വന്നപ്പോള്‍ എന്റെ ഹൃദയം അവള്‍ കണ്ടില്ല
അത് എനിക്കിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു
"ഹൃദയമില്ലത്തവന്‍" അവള്‍ പറന്നു പോയി
ഹൃദയമുള്ള വേറോരുവനെ തേടി ....

Saturday, March 20, 2010

അപരിചിത

കണ്ടുമുട്ടില്ലെന്നു വാക്ക് പറഞ്ഞു മഞ്ഞു പോയ കാലത്തിന്റെ
ഇങ്ങേ അറ്റത് നിന്ന് ഇന്ന് ഞാന്‍ വെറുതെ നോക്കി നിന്നു
കണ്ടത് നിറഞ്ഞ ശൂന്യതയും കതാപ്പിക്കുന്ന നിശബ്ദതയും
ആ നിശബ്ദതയില്‍ നിന്റെ ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു
ശൂന്യതയില്‍ എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു


ഇവിടെ ഇന്ന് അത്യുഷ്ണമാണ്
എന്റെ വഴികള്‍ വിണ്ടു കീറിയിരിക്കുന്നു
നിന്റെ വഴിയില്‍ നീ മറവിയുടെ പട്ടുമെത്ത വിരിച്ചിരിക്കുന്നു
പക്ഷെ ഞാനിന്നു വരണ്ടുണങ്ങിയ എന്റെ വഴികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
എനിക്കൊരിക്കലും നിന്റെ വഴിയിലൂടെ നടക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തിരിച്ചരിഞ്ഞതുകൊണ്ടാവം

ഞാനിന്നു നിന്റെ വാതില്‍ പടിയോളം വന്നു
ഞാന്‍ നിന്റെ ലോകത്ത് ഇന്ന് അപരിചിതനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകി
നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ആ പഴയ മന്ദഹാസം ആയിരുന്നില്ല
ഒരു വിഠിയോടു തോന്നുന്ന പരിഹാസം
അങ്ങനെ എന്റെ ലോകത്ത് നീയും ഇന്നുമുതല്‍ ഒരു അപരിചിതയാകുന്നു