Saturday, June 4, 2011

ബോളി വൂടിനു പ്രതീക്ഷ ഉണര്‍ത്തി ഒരു പുതിയ സിനിമ ...

ബോളിവുഡ് സിനിമ വ്യവസായത്തിന് മുതല്‍ക്കൂട്ട് ആകാന്‍ ഒരു പുതിയ സിനിമ.. നായകന്‍ ഓരോവര്‍ഷവും വെറും 1000 കോടി മാത്രം ആസ്തി യുള്ള ഒരു പാവം സര്‍വ സംഗ പരിത്യാഗി ആണ്..അദ്ദേഹം സ്വന്തം നാടിലെ അഴിമതി വീരന്‍ മാര്‍ക്കെതിരെ നടത്തുന്ന ധീരമായ യുദ്ധമാണ് കഥ യുടെ ഇതി വൃതം . വേദനിക്കുന്ന ഒരു കോടീശ്വരനായ ഇദ്ദേഹം ഒരു ദിവസത്തേക്ക് ഭക്ഷണം പോലും ഉപേക്ഷിച്ചു നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കുന്ന കൊടി ക്കണക്കിന് വരുന്ന പട്ടിണി പാവങ്ങളുടെ ദയനീയാവസ്ഥ ചിത്രത്തില്‍ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഒരു ദിവസത്തെ സമരത്തിന്‌ ശേഷം അഴിമതി വീരന്മാര്‍ ഫോണിലൂടെ സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ഇത് വെറും ഒരു ചതിക്കുഴി ആണെന്ന് തിരിച്ചറിയാതെ ആദ്യം നായകന്‍ വില്ലന്‍ മാരെ വിശ്വസിക്കുന്നതും ആണ് ചിത്രത്തിലെ മര്‍മ പ്രധാനമായ ഭാഗം. ആദ്യം വില്ലന്മാരെ വിശ്വസിച്ചു യുദ്ധം നിര്‍ത്തുന്ന നായകന്‍ കുബുദ്ധികളുടെ തന്ത്രം മനസിലാകുകയും വീണ്ടും യുദ്ധം പുനരാരംഭിക്കുകയും ചെയ്യുന്നു തുടര്‍ന്ന് സമാധാന പ്രചാരണത്തിനായി നായകന്‍ നടത്തുന്ന ജാഥയെ അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരുടെ അജ്ഞാനുവര്തികലായ പോലീസുകാര്‍ പ്രകോപനം കൂടാതെ ആക്രമിക്കുകയും പാവങ്ങളെ തല്ലി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. രണഭൂമിയില്‍ തുടര്‍ന്ന് ഇറങ്ങി നടക്കുന്ന നായകന്‍ പുരാതന ഭാരതത്തിലെ അശോക ചക്രവാര്‍ത്തി യുടെ പ്രസിദ്ധമായ കലിംഗാ യുദ്ധ ഭൂമിയിലെ യാത്രയെ ഓര്‍മിപ്പിക്കുന്നു. തളര്‍ന്നു കൊണ്ടിരിക്കുന്ന ബോളി വുഡ് സിനിമ വ്യവസായത്തിന് വലിയ മുതല്‍ ക്കൂട്ടാകും ഈ പുതിയ സംരംഭം എന്ന് തീര്‍ത്തു പറയാം