Saturday, May 16, 2009

രാത്രി

രാത്രിക്ക് കറുത്ത നിറവും നിശബ്ദതയും
ഈ മൌനം എനിക്കിഷ്ടമാണ്
ഇരുട്ടിന്റെ കറുപ്പിനെ തുളച്ചു
മൌനത്തെ കീറി എറിഞ്ഞു കടന്നു വരുന്ന
രാത്രിയുടെ ശബ്ദം കേള്‍ക്കാന്‍ ഈ മൌനത്തിലെ കഴിയൂ
ഈ ശബ്ദം അകലെയേതോ തെരുവില്‍
ആരോ ചവിട്ടിയരച്ച ബാല്യതിന്റെയാവം
അല്ലെങ്കില്‍ ഇരുട്ടിന്റെ കറുപ്പില്‍ ചോരനിരംചാര്‍ത്തി
അര്തുവിളിക്കുന്ന ഒരു കൊലപാതകിയുടെ അട്ടഹാസം
അതുമല്ലെങ്കില്‍ നാടിനെ നെടുകെ പിളര്‍ന്നു
കശാപ്പ് ശാലയില്‍ തൂകി വില്‍ക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ തിറയാട്ടം
എങ്കിലും എനിക്കീ മൌനം ഇഷ്ടമാണ്
ഈ ശബ്ദം കേള്‍ക്കാതെ എനിക്കിന്ന്
ഉറങ്ങാന്‍ കഴിയില്ല

Saturday, April 11, 2009

മഴ

നെഞ്ചകം പിളര്‍ന്നു ഹൃദയത്തിലേക്ക്
പെയ്തിറങ്ങുന്ന മഴ
കാര്‍മേഘം നിന്റെ കണ്ണുകളില്‍ ആയിരുന്നു
പ്രണയത്തിന്റെ ആര്‍ത്തിരമ്പുന്ന മേഘ പാളികള്‍
പെയ്തുവീന ഓരോ തുള്ളിയും ഞാനെന്റെ
ഹൃദയത്തില്‍ ചേര്ത്തു വച്ചു
പെയ്ത്റൊഴിഞ്ഞു പോയ കാര്‍മേഘം
തിരിച്ചു വരവില്ലെന്നരിയിച്ചു

ഇന്നു ഇവിടെ അത്യുഷ്ണമാണ്
വിണ്ടു കീറിയ പാതയോരത്ത് വരണ്ട പ്രഭാതത്തില്‍
ഞാനെന്റെ ഹൃദയം എറിഞ്ഞുടച്ചു
ചിതറി തെറിച്ച മഴ നീര്‍ത്തുള്ളികള്‍
എന്നെ നോക്കി ആര്‍ത്തു ചിരിച്ചു
മഴ വീണ്ടും വരുമെന്നു
ആരോ നുണ പറയുന്നു
നുണ ആണല്ലോ ഇപ്പോഴത്തെ സത്യം...

Saturday, March 28, 2009

സത്യം തേടി ....

എകനായ് നില്പു ഞാന്‍ ഈ ലോക മധ്യതതി
ലുന്മത ന്രിത്തത്തില്‍ ഉന്മ് തേടി
എന്നില് തിരഞ്ഞു ഞാന്‍ കണ്ടതോ
ശൂന്യാമാം മോഹം നിറഞ്ഞൊര വേഷ ഭേദം
കാണ്മതില്ലെവിടെയും തിരയുന്ന സത്യതിനുതരം
നല്‍കുന്ന രൂപമൊന്നും
ഇവിടെയെന്‍ ചുറ്റിലും ഇരുളിന്റെ മറയുണ്ട
തെങ്കിലും കാണ്മൂ ഞാന്‍ ദൂരേയെങ്ോ
കത്തിജ്വലിക്കുന്ന ഒരഗ്നി സ്ഫുലിങ്ങമുണ്ട്‌
അതില്‍ ഞാന്‍ തിരഞ്ഞൊരാ നിത്യ സത്യം
"ധിക്കാരിയാണിവാന്‍" ചൊല്ലിയൊര് ചുറ്റിലും
"കാറ്റില്‍ പറത്തുനിന്‍ ജല്പനങ്ങള്‍ "
എന്‍ ഹൃദയ രക്തമൂട്ടിക്കുടിച്ചവര്‍
ചോല്ലിയിവനൊരു വെറും "ഹിന്ദു" അത്രേ
രക്തതിനെന്തു രുചിഭേടമെന്നരിയുവാന്‍
വിഡ്ഡീ ഇവനൊരു വെറും ഭ്രാന്തനത്രേ
കണ്ണുകള്‍ കെട്ടിയോര്‍ കാതുകള്‍ കൊട്ടിയോര്‍
ക്കിന്നു ഞാന്‍ ഏകനാം മൂഢനആകാം
ആകട്ടെ , ഇന്നുമീയുന്മാത്ത്ത ലോകത്തി
ലിന്നു ഞാന്‍ തിരയ്ന്നതുന്മ മാത്രം
എവിടെയോ പോയ്മരന്ജീടുന്ന സത്യമേ
അറിക , നീ ഇന്നു ഞാന്‍ ഭ്രാന്തനത്രേ ...

Thursday, February 5, 2009

ഒരു നേര്‍ക്കാഴ്ച ...

ഓര്‍മ്മകള്‍ തേടുന്ന പാതയോരങ്ങളില്‍
ഏകാകിയായി ഞാന്‍ അലഞ്ഞു നീങ്ങുന്നു
ഇവിടെ ഇന്നോരോ പ്രഭാതവും കണ്ണുനീര്‍
ചാലുകള്‍ കീറി കഴിഞ്ഞു പോകുന്നു
നാറുന്ന കഷായ വസ്ത്രം ധരിച്ചു ഞാന്‍
നീറുന്ന ജീവിത ചാലുകള്‍ കാണുന്നു
മാറുന്ന ലോകത്തിന്നന്തരാലങ്ങളില്‍
തെങ്ങുന്നോരമ്മതന്‍ കണ്ണുനീര്‍ കാണുന്നു
വില പറഞ്ജീടുന്ന മാനത്ത്തിനായ് വീണു
കേഴുന്ന പെങ്ങള്‍ തന്‍ നൊമ്പരം കേള്ക്കുന്നു
നാടിനെ വിറ്റു നീരാട്ട് നടത്തതുവോര്‍
കാട്ടുന്ന പെക്കോല ജാഥകള്‍ കാണുന്നു
കഷയമിട്ടു കൊണ്ട്ആത്മാവ് വില്‍ക്കുന്ന
ഭോശന്റെ തീരാത്ത ജല്പനം കേള്ക്കുന്നു
നീറുന്ന ജീവിത ച്ചുടലകല്ക്കൊടുവിലെ
നേരിന്റെ മാര്‍ഗം തിരഞ്ഞു പോകുന്നു ഞാന്‍