Wednesday, October 24, 2012

കണ്ണാടിക്കഷണങ്ങള്‍

പൊട്ടിവീണ കണ്ണാടിയായിരുന്നു മനസ്
ഒട്ട്ടിച്ചു ചേര്‍ത്ത ശകലങ്ങള്‍ കൊണ്ട്
വീണ്ടും സൃഷ്ടിച്ചു ഒരു മനസ്
ആയിരം മുഖങ്ങള്‍ പുറത്തു ചാടാന്‍
വെമ്പുന്ന വേറെ ഒന്ന്
എല്ലാ മുഖങ്ങളും പരസ്പരം നോക്കി
മത്സരിച്ചു പുലഭ്യം പറഞ്ഞു
ആയിരം ലോകങ്ങളില്‍ തടവിലാക്കപ്പെട്ട
ആയിരം മുഖങ്ങള്‍
ചെറുതും വലുതുമായ ആയിരം
ലോകങ്ങള്‍ 
ആയിരം ലോകങ്ങളില്‍ ഉറഞ്ഞു കൂടിയ
ആയിരം സ്വപ്നങ്ങള്‍ക്ക് ഞാനിന്നു പല നിറം
ചേര്‍ത്ത് നിറമുള്ളയൊരു സ്വപ്നം പണിയുന്നു
കാട്ടുചെമ്ബകവും കാട്ടരുവിയും മുല്ലവള്ളിയും തേന്മാവും
ഇളംകാറ്റും പേമാരിയും
ഇട്ടു വീഴുന്ന മഞ്ഞു തുള്ളിയും ചെമ്പനീര്‍ പൂക്കളും
കാടും കിളികളും
ഇന്നെന്റെ ലോകം ആയിരം നിറമുള്ളതാണ്
ആയിരം ദര്പ്പനങ്ങളില്‍ തടവിലാക്കപ്പെട്ട
ഒരു അത്ഭുത ലോകം