Tuesday, April 26, 2011

ഈ കേന്ദ്ര ഗവണ്മെന്റ് ചെയ്ത സേവനങ്ങള്‍ /ചെയാന്‍ പോകുന്ന സേവനങ്ങള്‍

1. എന്ടോസുല്ഫന്‍ എന്നാ അമൃത് എല്ലാവര്ക്കും ലഭ്യമാക്കാന്‍ ഖോരഖോരം വാദിക്കുക

2. പെട്രോള്‍ വില ഇപ്പോള്‍ വളരെ കുറവായതിനാല്‍ അത് വര്‍ധിപ്പിച്ചു പാവപ്പെട്ട പെട്രോളിയം കമ്പനികളെ സഹായിക്കുകയും വളരെ പണക്കാരായ സാധാരണക്കാരെ സഹന ശീലം പഠിപ്പിക്കുകയും ചെയ്യുക

3. പരിശുദ്ധരായ രാഷ്ട്രീയക്കാരുടെ അന്ത സത്തയെ ചോദ്യം ചെയ്യാന്‍ വേണ്ടി ഗൂഡാലോചനക്കാര്‍ ഉണ്ടാക്കിയ ലോക പാല്‍ ബില്ലിനെ പരാജയപ്പെടുത്താന്‍ സി ഡി കമ്പനികള്‍ തുടങ്ങുക

4. നിന്നെ പോലെ നിന്നെ അയല്‍ക്കാരെയും സ്നേഹിക്കുക എന്നാ തത്വത്തില്‍ അധിഷ്ടിതമായി സ്വിട്സര്‍ലാന്‍ഡിലെ പൊളിഞ്ഞു കൊണ്ടിരിക്കുന്ന ബാങ്കുകളെ രക്ഷിക്കാന്‍ സഹ മന്ത്രിമാരുടെയും വിശാല മനസ്കരായ മറ്റു പനക്കരുടെയും സഹായത്താല്‍ കോടി കളുടെ നിക്ഷേപം നടത്തുക

5. വളര്‍ന്നു വരുന്ന വിവര സാങ്കേതിക വിദ്യകളുടെ പ്രയോജനം ജനങ്ങളിലേക്ക് വളരെ പെട്ടെന്ന് എത്തിക്കുന്നതിനായി എല്ലാ മൊബൈല്‍ കമ്പനികളുടെയും കോടികളുടെ നിക്ഷേപം ജന പ്ര്തിനിധികളിലെക്കും തദ്വാര വളര്‍ന്നു വരുന്ന പുതിയ നേതാക്കന്മാര്‍ക്കും (ജന പ്രതിനിധികളുടെ സ്വന്തം കുടുംബത്തില്‍ നിന്നുള്ളവര്‍ക്ക് മാത്രം അപേക്ഷ അയക്കാം ) ലഭ്യമാകുക .

6. രാജ്യത്തെ കായിക മേഘലയുടെ വികസനത്തിനും മറ്റു രാജ്യങ്ങള്‍ക്ക് അസൂയ ജനിപ്പിക്കുന്നതിനും വേണ്ടി ഏറ്റവും കൂടിയ മുതല്‍ മുടക്കില്‍ കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് സംഘടിപ്പിക്കുക അത് വഴി ഗിന്നസ് ബുക്ക്‌ ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌ ഇല്‍ ഇന്ത്യ ക്ക് ഒരു സ്ഥാനം നേടാന്‍ ശ്രമിക്കുകയും ചെയ്യുക

7. അടുത്ത പ്രധാന മന്ത്രിയാവനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത Z ക്ലാസ്സ്‌ സെക്യൂരിറ്റി യോടെ രാജ്യം മുഴുവന്‍ ട്രെയിനില്‍ സഞ്ചരിക്കുകയും ഇടക്ക് കാണുന്ന സ്റ്റേഷനില്‍ ഇറങ്ങി തൊഴിലാളികളെ ചുമടെടുക്കാന്‍ സഹായിക്കുകയും ആണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക..

8. ഭരണം നടത്താന്‍ കൂടെയുള്ള പാര്‍ട്ടി ലീടെരെ എല്പ്പികുകയും അകലെ മാറി നിന്ന് കാര്യങ്ങള്‍ വിശകലനം നടത്തുകയും ചെയ്യുന്നതാണ് ഒരു നല്ല പ്രധാമന്ത്രിയുടെ ലക്ഷണം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയും അത് വഴി മറ്റു രാജ്യങ്ങള്‍ക്ക് മാതൃക ആകുന്ന രീതിയില്‍ സ്ത്രീശാക്തീകരണം നടപ്പിലാകുകയും ചെയ്യുക.

മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടാതെ വീണ്ടും പല നൂതനമായ പദ്ധതികളും ഈ സര്‍ക്കാര്‍ തയ്യരാകിക്കൊണ്ടിരിക്കുന്നു. വിശദ വിവരങ്ങള്‍ ഇത് വരെ അറിവായിട്ടില്ല ..

2 comments:

anju minesh said...

nee aalu kollallodey....

Ajith said...

thank u thank u !! nammalu pavam ingane thatim muttim jeevichu povunnu