Tuesday, January 24, 2012

സന്ധ്യ

നിണം ഉറഞ്ഞോഴുകുന്ന മുറിവുകള്‍ കീറി നീ
അകലെ മരഞ്ഞെന്കിലും സന്ധ്യേ

നീ തന്ന ചെമ്പട്ട് മൂടി പ്പുതച്ചു കൊണ്ടീ
സൂര്യന്‍ആഴിയില്‍ മുങ്ങട്ടെ
വീണ്ടും ഉദിക്കാതെ ഇന്നെന്റെ താപങ്ങള്‍
ജലധിയില്‍ വീണു മറയട്ടെ


അറിയുക നീ വീണ്ടും ഇരുളിന്റെ
പടിവാതില്‍ താണ്ടി തിരിചെത്തുമിവിടെ
അന്ന് നിന്‍ ഹൃദയത്തില്‍ കുങ്കുമ പ്പൂവുകള്‍
ചാലിച്ച യെന്‍ ഓര്മ മാത്രം
കൂടെയുണ്ടാവട്ടെ നിന്റെയീ മിഴിയില്‍
നിന്നുതിരുന്ന കണ്ണു നീരോപ്പാന്‍

അന്നുനിന്‍ കണ്ണുകള്‍ വീണ്ടും തിരഞ്ഞിടും
ഉയരാത്തോരര്‍ക്കനെ തേടി
നിന്‍ കവിള്‍പ്പൂക്കളില്‍ ചെന്നിറം
ചേര്‍ക്കുന്ന എന്റെ യീ മൌനവും തേടി
എന്‍ ചിത എരിചോരീ മണ്ണില്‍ നീ ചേര്‍ക്കുക
നിന്‍ നെഞ്ചില്‍ എരിയുന്നോരഗ്നി
നിലാവറ്റ് രാവിലും വെയിലട്ട പകലിലും
കൂട്ടായി നില്‍ക്കുന്നോരഗ്നി ....







Thursday, January 5, 2012

കടല്‍

മനസ് കടലാകുന്നു
ഇളകി മറഞ്ഞു ആര്‍ത്തു വിളിച്ചു
വേലിയേറ്റവും വേലിയിറക്കവും വന്നു പോയി
കടല്‍ പാമ്പുകള്‍ വിഷം ചീറ്റി വെളുത്ത പകലിലേക്ക്
രക്ഷപെടാന്‍ കുതരുന്നു
വാല്‍ തുമ്പുകള്‍  കേട്ടിയിടപ്പെട്ടവ ....
രേതസ്സ് മണക്കുന്ന കുംഭങ്ങളില്‍
രക്തം വഹിച്ചു മത്സ്യ കന്യക
കാമം വമിക്കുന്ന ചുണ്ട് കൊണ്ട്
അവള്‍ അത് ഇടയ്ക്കിടയ്ക്ക് മോന്തുന്നു
കരയിലെ മണല്‍ തരികളെ കാര്‍ന്നു കാര്‍ന്നു
കൊതി മാറാതെ വീണ്ടും വായ പിളര്ത്തുന്ന തിരമാലകള്‍
എന്നാണീ തിരയോന്നടങ്ങുക
തിരയടങ്ങിയ കടല്‍ പൊത്തിലേക്ക്
തല വലിക്കുന്ന സര്‍പ്പമാണ്
വീണ്ടും പുറത്തു വരാന്‍
മുങ്ങുന്ന സൂര്യന് മേഘപടലങ്ങള്‍ കൊണ്ട്
മാരാലയിടുന്ന സന്ധ്യക്ക്
അത് വീണ്ടും പുറത്തു വരും
നിന്നെ മുന്നില്‍ നിര്‍ത്തി എന്നോട് യുദ്ധം ചെയ്യാന്‍
ചിലപ്പോള്‍ ഞാന്‍ തോറ്റു പോകും
ആയിരം ശരങ്ങളില്‍ താങ്ങി നിന്നു
ഞാന്‍ നിന്നോടന്നു യാത്ര പറയും....






Wednesday, September 28, 2011

തത്വ ചിന്തകന്‍

എന്റെ മുഖത്ത് നോക്കി
അവള്‍ വീണ്ടും ആര്‍ത്തു ചിരിച്ചു
കുഴി തോണ്ടി എടുത്ത ഓര്‍മകള്‍ക്ക്
ഇനി എനിക്ക് വീണ്ടും ശവ കുടീരം പണിയണം
പോടീ തട്ടി എടുത്ത ചിന്തകലെ
ഒരു കാര ഗൃഹത്തില്‍ അടക്കണം
കണ്ണാടിയില്‍ നോക്കി ഉറക്കെ വിളിക്കണം
മണ്ടന്‍ തിരു മണ്ടന്‍
എന്നിട്ട് വെളുക്കെ ചിരിച്ചു ചുമരില്‍ തൂക്കി ഇട്ട
തത്വ ചിന്തകന്റെ കുപ്പായം എടുത്തനിയണം...
താടിയും മുടിയും നീട്ടി വളര്‍ത്തി
പുസ്തകങ്ങളിലെ മാരലയില്‍ തല ഒളിപ്പിക്കണം
........................................................................................
ഇങ്ങനെ ആണ് ഒരു തത്വ ചിന്തകന്‍ ജനിക്കുന്നത് !!