Wednesday, September 28, 2011

തത്വ ചിന്തകന്‍

എന്റെ മുഖത്ത് നോക്കി
അവള്‍ വീണ്ടും ആര്‍ത്തു ചിരിച്ചു
കുഴി തോണ്ടി എടുത്ത ഓര്‍മകള്‍ക്ക്
ഇനി എനിക്ക് വീണ്ടും ശവ കുടീരം പണിയണം
പോടീ തട്ടി എടുത്ത ചിന്തകലെ
ഒരു കാര ഗൃഹത്തില്‍ അടക്കണം
കണ്ണാടിയില്‍ നോക്കി ഉറക്കെ വിളിക്കണം
മണ്ടന്‍ തിരു മണ്ടന്‍
എന്നിട്ട് വെളുക്കെ ചിരിച്ചു ചുമരില്‍ തൂക്കി ഇട്ട
തത്വ ചിന്തകന്റെ കുപ്പായം എടുത്തനിയണം...
താടിയും മുടിയും നീട്ടി വളര്‍ത്തി
പുസ്തകങ്ങളിലെ മാരലയില്‍ തല ഒളിപ്പിക്കണം
........................................................................................
ഇങ്ങനെ ആണ് ഒരു തത്വ ചിന്തകന്‍ ജനിക്കുന്നത് !!


Wednesday, September 14, 2011

കൊലയാളി

പ്രണയം ഒളിച്ചിരിക്കുന്ന
ഒരു കൊലയാളി  ആണ്
നിശബ്ദമായി  നടന്നു വന്നു
കഴുത്ത് ഞെരിക്കുന്നവന്‍
ഹൃദയത്തില്‍ മുറിവുണ്ടാക്കി
വാര്‍ന്നു വീഴുന്ന രക്തം കൊണ്ട്
ചുമര്‍ ചിത്രങ്ങള്‍ വരക്കുന്നവന്‍ 
സ്വപ്നങ്ങളില്‍  കടന്നു വന്നു
നീണ്ട ദാമ്ഷ്ട്രങ്ങള്‍ കാണിച്ചു
ഭയപ്പെടുത്തുന്നവന്‍
മനസിനുള്ളില്‍  ഒരു ചുഴലി കാറ്റായി
ഒളിച്ചിരുന്ന് ഓര്‍മകളെ വിഴുങ്ങുന്നവന്‍
എനിക്ക് നിന്നെ ഭയമാണ്
 വിട പറഞ്ഞകന്ന വഴികളിലേക്ക്
നീ എന്നെ വലിച്ചിഴക്കുന്നു
നീളമുള്ള  കൈകള്‍ കൊണ്ട് വളഞ്ഞു
പിടിച്ചു ശ്വാസം മുട്ടിക്കുന്നു
എന്റെ കണ്ണുകള്‍ നീ വരച്ച
ചിത്രങ്ങള്‍ കൊണ്ട് മൂടിക്കെടുന്നു
കാതുകളെ നിശബ്ദതയുടെ വിരസതയില്‍
കൊട്ടിയടക്കുന്നു
നിന്നില്‍  നിന്നും കുതറി മാറുമ്പോള്‍
എന്നെ നീ വീണ്ടും ഈ ചതുപ്പില്‍ താഴ്ത്ത്തുകയാനല്ലോ









Saturday, June 4, 2011

ബോളി വൂടിനു പ്രതീക്ഷ ഉണര്‍ത്തി ഒരു പുതിയ സിനിമ ...

ബോളിവുഡ് സിനിമ വ്യവസായത്തിന് മുതല്‍ക്കൂട്ട് ആകാന്‍ ഒരു പുതിയ സിനിമ.. നായകന്‍ ഓരോവര്‍ഷവും വെറും 1000 കോടി മാത്രം ആസ്തി യുള്ള ഒരു പാവം സര്‍വ സംഗ പരിത്യാഗി ആണ്..അദ്ദേഹം സ്വന്തം നാടിലെ അഴിമതി വീരന്‍ മാര്‍ക്കെതിരെ നടത്തുന്ന ധീരമായ യുദ്ധമാണ് കഥ യുടെ ഇതി വൃതം . വേദനിക്കുന്ന ഒരു കോടീശ്വരനായ ഇദ്ദേഹം ഒരു ദിവസത്തേക്ക് ഭക്ഷണം പോലും ഉപേക്ഷിച്ചു നടത്തുന്ന നിരാഹാര സമരത്തില്‍ പങ്കെടുക്കുന്ന കൊടി ക്കണക്കിന് വരുന്ന പട്ടിണി പാവങ്ങളുടെ ദയനീയാവസ്ഥ ചിത്രത്തില്‍ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ഒരു ദിവസത്തെ സമരത്തിന്‌ ശേഷം അഴിമതി വീരന്മാര്‍ ഫോണിലൂടെ സന്ധി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതും ഇത് വെറും ഒരു ചതിക്കുഴി ആണെന്ന് തിരിച്ചറിയാതെ ആദ്യം നായകന്‍ വില്ലന്‍ മാരെ വിശ്വസിക്കുന്നതും ആണ് ചിത്രത്തിലെ മര്‍മ പ്രധാനമായ ഭാഗം. ആദ്യം വില്ലന്മാരെ വിശ്വസിച്ചു യുദ്ധം നിര്‍ത്തുന്ന നായകന്‍ കുബുദ്ധികളുടെ തന്ത്രം മനസിലാകുകയും വീണ്ടും യുദ്ധം പുനരാരംഭിക്കുകയും ചെയ്യുന്നു തുടര്‍ന്ന് സമാധാന പ്രചാരണത്തിനായി നായകന്‍ നടത്തുന്ന ജാഥയെ അഴിമതി വീരന്മാരായ രാഷ്ട്രീയക്കാരുടെ അജ്ഞാനുവര്തികലായ പോലീസുകാര്‍ പ്രകോപനം കൂടാതെ ആക്രമിക്കുകയും പാവങ്ങളെ തല്ലി പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നു. രണഭൂമിയില്‍ തുടര്‍ന്ന് ഇറങ്ങി നടക്കുന്ന നായകന്‍ പുരാതന ഭാരതത്തിലെ അശോക ചക്രവാര്‍ത്തി യുടെ പ്രസിദ്ധമായ കലിംഗാ യുദ്ധ ഭൂമിയിലെ യാത്രയെ ഓര്‍മിപ്പിക്കുന്നു. തളര്‍ന്നു കൊണ്ടിരിക്കുന്ന ബോളി വുഡ് സിനിമ വ്യവസായത്തിന് വലിയ മുതല്‍ ക്കൂട്ടാകും ഈ പുതിയ സംരംഭം എന്ന് തീര്‍ത്തു പറയാം