അവളൊരു ടെശടനക്കിളിയായിരുന്നു
ഋതുഭേദങ്ങള്‍ താണ്ടി പറന്നു വന്നു
എന്റെ ഹൃദയം കൊത്തി വലിക്കുന്നു
അവള്‍ക്ക് ഭക്ഷിക്കാന്‍ ഞാനെന്റെ ഹൃദയം കാത്തു വച്ചു
എന്റെ വേദനയില്‍ ഞാനവളുടെ കണ്ണുകളിലെ സന്തോഷം ആസ്വദിച്ചു
എന്നിട്ടും ഞാന്‍ കാത്തു നിന്നത് അവളുടെ ചിറകൊച്ച കേള്‍ക്കാനായിരുന്നു
ഇന്നവള്‍ വന്നപ്പോള്‍ എന്റെ ഹൃദയം അവള്‍ കണ്ടില്ല
അത് എനിക്കിന്ന് നഷ്ടപ്പെട്ടു പോയിരിക്കുന്നു
"ഹൃദയമില്ലത്തവന്‍" അവള്‍ പറന്നു പോയി
ഹൃദയമുള്ള വേറോരുവനെ തേടി ....
Saturday, April 17, 2010
Saturday, March 20, 2010
അപരിചിത
കണ്ടുമുട്ടില്ലെന്നു വാക്ക് പറഞ്ഞു മഞ്ഞു പോയ കാലത്തിന്റെ
ഇങ്ങേ അറ്റത് നിന്ന് ഇന്ന് ഞാന്‍ വെറുതെ നോക്കി നിന്നു
കണ്ടത് നിറഞ്ഞ ശൂന്യതയും കതാപ്പിക്കുന്ന നിശബ്ദതയും
ആ നിശബ്ദതയില്‍ നിന്റെ ശബ്ദത്തിനു ഞാന്‍ കാതോര്‍ത്തു
ശൂന്യതയില്‍ എന്റെ കണ്ണുകള്‍ നിന്നെ തിരഞ്ഞു
ഇവിടെ ഇന്ന് അത്യുഷ്ണമാണ്
എന്റെ വഴികള്‍ വിണ്ടു കീറിയിരിക്കുന്നു
നിന്റെ വഴിയില്‍ നീ മറവിയുടെ പട്ടുമെത്ത വിരിച്ചിരിക്കുന്നു
പക്ഷെ ഞാനിന്നു വരണ്ടുണങ്ങിയ എന്റെ വഴികള്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു
എനിക്കൊരിക്കലും നിന്റെ വഴിയിലൂടെ നടക്കാന്‍ കഴിയില്ലെന്ന് ഞാന്‍ തിരിച്ചരിഞ്ഞതുകൊണ്ടാവം
ഞാനിന്നു നിന്റെ വാതില്‍ പടിയോളം വന്നു
ഞാന്‍ നിന്റെ ലോകത്ത് ഇന്ന് അപരിചിതനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ വൈകി
നിന്റെ കണ്ണുകളില്‍ ഞാന്‍ കണ്ടത് ആ പഴയ മന്ദഹാസം ആയിരുന്നില്ല
ഒരു വിഠിയോടു തോന്നുന്ന പരിഹാസം
അങ്ങനെ എന്റെ ലോകത്ത് നീയും ഇന്നുമുതല്‍ ഒരു അപരിചിതയാകുന്നു

Saturday, May 16, 2009
രാത്രി
രാത്രിക്ക് കറുത്ത നിറവും നിശബ്ദതയും
ഈ മൌനം എനിക്കിഷ്ടമാണ്
ഇരുട്ടിന്റെ കറുപ്പിനെ തുളച്ചു
മൌനത്തെ കീറി എറിഞ്ഞു കടന്നു വരുന്ന
രാത്രിയുടെ ശബ്ദം കേള്‍ക്കാന്‍ ഈ മൌനത്തിലെ കഴിയൂ
ഈ ശബ്ദം അകലെയേതോ തെരുവില്‍
ആരോ ചവിട്ടിയരച്ച ബാല്യതിന്റെയാവം
അല്ലെങ്കില്‍ ഇരുട്ടിന്റെ കറുപ്പില്‍ ചോരനിരംചാര്‍ത്തി
അര്തുവിളിക്കുന്ന ഒരു കൊലപാതകിയുടെ അട്ടഹാസം
അതുമല്ലെങ്കില്‍ നാടിനെ നെടുകെ പിളര്‍ന്നു
കശാപ്പ് ശാലയില്‍ തൂകി വില്‍ക്കുന്ന രാഷ്ട്രീയ കോമരങ്ങളുടെ തിറയാട്ടം
എങ്കിലും എനിക്കീ മൌനം ഇഷ്ടമാണ്
ഈ ശബ്ദം കേള്‍ക്കാതെ എനിക്കിന്ന്
ഉറങ്ങാന്‍ കഴിയില്ല

Saturday, April 11, 2009
മഴ
നെഞ്ചകം പിളര്‍ന്നു ഹൃദയത്തിലേക്ക്
പെയ്തിറങ്ങുന്ന മഴ
കാര്‍മേഘം നിന്റെ കണ്ണുകളില്‍ ആയിരുന്നു
പ്രണയത്തിന്റെ ആര്‍ത്തിരമ്പുന്ന മേഘ പാളികള്‍
പെയ്തുവീന ഓരോ തുള്ളിയും ഞാനെന്റെ
ഹൃദയത്തില്‍ ചേര്ത്തു വച്ചു
പെയ്ത്റൊഴിഞ്ഞു പോയ കാര്‍മേഘം
തിരിച്ചു വരവില്ലെന്നരിയിച്ചു
ഇന്നു ഇവിടെ അത്യുഷ്ണമാണ്
വിണ്ടു കീറിയ പാതയോരത്ത് വരണ്ട പ്രഭാതത്തില്‍
ഞാനെന്റെ ഹൃദയം എറിഞ്ഞുടച്ചു
ചിതറി തെറിച്ച മഴ നീര്‍ത്തുള്ളികള്‍
എന്നെ നോക്കി ആര്‍ത്തു ചിരിച്ചു
മഴ വീണ്ടും വരുമെന്നു
ആരോ നുണ പറയുന്നു
നുണ ആണല്ലോ ഇപ്പോഴത്തെ സത്യം...

Saturday, March 28, 2009
സത്യം തേടി ....
എകനായ് നില്പു ഞാന്‍ ഈ ലോക മധ്യതതി
ലുന്മത ന്രിത്തത്തില്‍ ഉന്മ് തേടി
എന്നില് തിരഞ്ഞു ഞാന്‍ കണ്ടതോ
ശൂന്യാമാം മോഹം നിറഞ്ഞൊര വേഷ ഭേദം
കാണ്മതില്ലെവിടെയും തിരയുന്ന സത്യതിനുതരം
നല്‍കുന്ന രൂപമൊന്നും
ഇവിടെയെന്‍ ചുറ്റിലും ഇരുളിന്റെ മറയുണ്ട
തെങ്കിലും കാണ്മൂ ഞാന്‍ ദൂരേയെങ്ോ
കത്തിജ്വലിക്കുന്ന ഒരഗ്നി സ്ഫുലിങ്ങമുണ്ട്
അതില്‍ ഞാന്‍ തിരഞ്ഞൊരാ നിത്യ സത്യം
"ധിക്കാരിയാണിവാന്‍" ചൊല്ലിയൊര് ചുറ്റിലും
"കാറ്റില്‍ പറത്തുനിന്‍ ജല്പനങ്ങള്‍ "
എന്‍ ഹൃദയ രക്തമൂട്ടിക്കുടിച്ചവര്‍
ചോല്ലിയിവനൊരു വെറും "ഹിന്ദു" അത്രേ
രക്തതിനെന്തു രുചിഭേടമെന്നരിയുവാന്‍
വിഡ്ഡീ ഇവനൊരു വെറും ഭ്രാന്തനത്രേ
കണ്ണുകള്‍ കെട്ടിയോര്‍ കാതുകള്‍ കൊട്ടിയോര്‍
ക്കിന്നു ഞാന്‍ ഏകനാം മൂഢനആകാം
ആകട്ടെ , ഇന്നുമീയുന്മാത്ത്ത ലോകത്തി
ലിന്നു ഞാന്‍ തിരയ്ന്നതുന്മ മാത്രം
എവിടെയോ പോയ്മരന്ജീടുന്ന സത്യമേ
അറിക , നീ ഇന്നു ഞാന്‍ ഭ്രാന്തനത്രേ ...

Subscribe to:
Posts (Atom)